സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ മിനി കാമ്പൂരിക്ക്‌ നാളെ കുമ്പളയില്‍ തുടക്കം

0
14


കുമ്പള: കേരള സ്റ്റേറ്റ്‌ ഭാരത്‌ സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള മിനി കാമ്പൂരി നാളെ കുമ്പള മുജുംഗാവ്‌ ഭാരതി വിദ്യാപീഠ വിദ്യാലയത്തില്‍ നടക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എണ്ണൂറോളം കുട്ടികള്‍ നാലു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കും. സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ കേഡറ്റുകള്‍ നിര്‍മ്മിച്ചഅന്‍പത്തിനാല്‌ ടെന്റുകളിലാണ്‌ വിദ്യാര്‍ത്ഥികള്‍ താമസിക്കുക. ക്യാംപ്‌ അംഗങ്ങള്‍ക്കുള്ള ഭക്ഷണം ആദ്യാവസാനം വരെ ക്യാംപ്‌ അംഗങ്ങള്‍ തന്നെ പാചകം ചെയ്യും. പത്തോളം ഇനങ്ങളില്‍ വിവിധങ്ങളായ മത്സര പരിപാടികളും ഉണ്ടാകും. നാളെ രാവിലെ പത്തിന്‌ രജിസ്‌ട്രേഷന്‍ നടക്കും. വൈകിട്ട്‌ 3ന്‌ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി സി ബഷീര്‍ ആധ്യക്ഷം വഹിക്കും. സുബ്രഹ്മണ്യ മഠാധിപതി മാധവാചാര്യ, കുമ്പോല്‍ കെ എസ്‌ ഷമീം തങ്ങള്‍, ബേള ചര്‍ച്ച്‌ ഫാദര്‍ ജോണ്‍ വാസ്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ മുഹമ്മദ്‌ കുഞ്ഞി ചായിന്റടി, എ കെ എം അഷ്‌റഫ്‌, കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എല്‍ പുണ്ഡരീകാക്ഷ, പുത്തിഗെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരുണ, എ കെ ആരിഫ്‌, സത്യശങ്കര്‍ ഭട്ട്‌, ശങ്കര്‍ റൈ, എ ഇ ഒ കൈലാസ മൂര്‍ത്തി, മുരളീധര യാദവ്‌. ഹരീഷ്‌ ഗട്ടി, വരപ്രസാദ്‌, സവിത കെ, ഇ കെ മുഹമ്മദ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. 12ന്‌ രാവിലെ 10ന്‌ ക്യാമ്പ്‌ സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ എസ്‌ എന്‍ റാവു, ചന്ദ്രശേഖര്‍ ഭട്ട്‌, ഗുരുമൂര്‍ത്തി നായക്‌, പുരുഷോത്തമ ആചാര്യ, വിജയ സുബ്രഹ്മണ്യ, ശ്യാം ഭട്ട്‌ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY