പി ഗോപിനാഥന്‍ കുറ്റിക്കോല്‍ പഞ്ചായത്ത്‌ വൈ. പ്രസിഡന്റ്‌

0
23


കുറ്റിക്കോല്‍: അവസാനനിമിഷംവരെ ഉദ്വേഗം നിറഞ്ഞു നിന്ന കുറ്റിക്കോല്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ പി ഗോപിനാഥന്‍ വിജയിച്ചു.
ഇന്നു നടന്ന വോട്ടെടുപ്പ്‌ ഇടതു മുന്നണി ഘടകകക്ഷിയായ സി പി ഐ അംഗം നിര്‍മ്മലയും കോണ്‍. റിബല്‍ സുനീഷും ബഹിഷ്‌ക്കരിച്ചു. കോണ്‍ഗ്രസിലെ മറ്റൊരംഗമായ സമീറ വോട്ട്‌ അസാധുവാക്കി.
യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിയായ ആര്‍ എസ്‌ പിയിലെ രാജേഷിനു നാലുവോട്ടു ലഭിച്ചു. ബി ജെ പിയുടെ മൂന്ന്‌ മെമ്പര്‍മാര്‍ വോട്ട്‌ അസാധുവാക്കി. ഭരണ സ്ഥാപനങ്ങളിലേക്ക്‌ തിരഞ്ഞെടുപ്പിനു വോട്ടു ചെയ്യാന്‍ വേണ്ടിയുള്ള സംവിധാനമല്ല ഇടതു മുന്നണിയെന്നു സി പി ഐ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
ഘടകകക്ഷികള്‍ തമ്മില്‍ ധാരണയും പരസ്‌പര സൗഹൃദവും വളര്‍ത്താനും നാട്ടില്‍ നന്മയുടെയും പുരോഗതിയുടെയും പാത തെളിക്കാനും ഇടതു മുന്നണി സംവിധാനത്തിനു കഴിയണമെന്നു സി പി ഐ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

NO COMMENTS

LEAVE A REPLY