വിഗ്രഹ നിര്‍മ്മാണത്തിനു സ്ഥല പരിശോധന നടത്തി:യോഗി ആദിത്യനാഥ്‌

0
14
The Chief Minister of Uttar Pradesh, Yogi Adityanath calling on the Union Minister for Finance and Corporate Affairs, Shri Arun Jaitley, in New Delhi on September 11, 2017.


ന്യൂദെല്‍ഹി: അയോധ്യ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ മുന്നോടിയായി വിഗ്രഹ നിര്‍മ്മാണത്തിനായി സ്ഥലപരിശോധന നടത്തിയതായി ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ വ്യക്തമാക്കി.
എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും. ഭരണഘടനാ തത്വങ്ങള്‍ പാലിച്ചു കൊണ്ടു തന്നെയായിരിക്കും ക്ഷേത്ര നിര്‍മ്മാണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന്‌ കേന്ദ്ര മന്ത്രിമാരായ ഉമാഭാരതി, പി പി ചൗധരി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ്‌ യോഗിതന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റ്‌ അമിത്‌ഷായും ആര്‍ എസ്‌ എസ്‌ മേധാവി മോഹന്‍ ഭാഗവതും അടുത്തിടെ അയോധ്യാ വിഷയത്തില്‍ ചര്‍ച്ച നടത്തിയതോടെയാണ്‌ രാമക്ഷേത്ര നിര്‍മ്മാണ വിഷയം വീണ്ടും സജീവമായത്‌.

NO COMMENTS

LEAVE A REPLY