അര്‍ബുദം ബാധിച്ച വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

0
21


നീലേശ്വരം : ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ്‌ ചെയ്യുന്നതിനിടെ അര്‍ബുദം ബാധിച്ചു ദുരിതത്തിലായ വീട്ടമ്മ ചികിത്സാ ചിലവിനായി ഉദാരമതികളുടെ കാരുണ്യം തേടുന്നു.
ചായ്യോം നരിമാളത്തെ സുശീല (52) യാണ്‌ ചികില്‍സയിലുള്ളത്‌. ഇവരുടെ ഭര്‍ത്താവ്‌ കുഞ്ഞിക്കണ്ണന്‍ മറവിരോഗത്തെ തുടര്‍ന്നു മുറിയില്‍ നിന്നു പുറത്തിറങ്ങാറില്ല. ഏകമകള്‍ ഐശ്വര്യയുടെ ഭര്‍ത്താവ്‌ കൂലിവേല ചെയ്‌താണ്‌ കുടുംബവും ചികില്‍സാ ചെലവുകളും നോക്കുന്നത്‌. ജീവിതം വഴിമുട്ടിയ ഘട്ടത്തിലാണ്‌ ഇവര്‍ കനിവിനായി കൈനീട്ടുന്നത്‌. മരുന്നു വാങ്ങാന്‍ പോലും കാശില്ലാത്ത ദയനീയ സ്ഥിതിയിലാണ്‌ ഇവര്‍. സഹായിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ മകള്‍ ഐശ്വര്യയുടെ പേരില്‍ ഫെഡറല്‍ ബാങ്ക്‌ നീലേശ്വരം ശാഖയില്‍ തുടങ്ങിയ 10700100282493 നമ്പര്‍ അക്കൗണ്ടിലേക്ക്‌ തുക അയക്കാം. ഐ എഫ്‌ എസ്‌ സി: എഫ്‌ ഡി ആര്‍ എല്‍ -0001070

NO COMMENTS

LEAVE A REPLY