ലക്ഷങ്ങള്‍ ചെലവഴിച്ചു സ്ഥാപിച്ച കുഴല്‍ക്കിണറുകളും ഹാന്‍ഡ്‌ പമ്പുകളും തുരുമ്പെടുത്തു നശിക്കുന്നു

0
18


ബദിയഡുക്ക: കുടിവെള്ളം ഉറപ്പാക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ സര്‍ക്കാര്‍ സ്ഥാപിച്ച കുഴല്‍ കിണറുകളും ഹാന്റ്‌ പമ്പുകളും നശിക്കുന്നു. വേനല്‍ക്കാലത്ത്‌ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ സ്ഥാപിച്ച കുഴല്‍കിണറുകളും ഹാന്റ്‌ പമ്പുകളുമാണ്‌ നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത്‌. ഇവ റിപ്പയര്‍ ചെയ്യാനോ, വെള്ളം എടുക്കാനോ അധികൃതര്‍ ഒരുനടപടിയുമെടുക്കുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കുടിവെള്ളക്ഷാമം ദുസ്സഹമാവുന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വാര്‍ഡ്‌ തലത്തില്‍ കുഴല്‍കിണറുകളും ഹാന്റ്‌ പമ്പുകളും സ്ഥാപിച്ചിരുന്നു. കുഴല്‍കിണറിന്‌ 50000 രൂപയായിരുന്നു അന്നു പഞ്ചായത്തുകള്‍ നീക്കി വെച്ചത്‌. ഹാന്റ്‌ പമ്പുകള്‍ക്ക്‌ 25000 രൂപയും ഓരോ വര്‍ഷവും പഞ്ചായത്തുകള്‍ ഇത്‌ റിപ്പയര്‍ ചെയ്യാനായി പ്രത്യേക ഫണ്ടും നീക്കി വെച്ചിരുന്നു. ഇതിനു വേണ്ടി പ്രത്യേക വിഭാഗത്തെയും നിയോഗിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവ അറ്റകുറ്റപ്പണിയില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നു. ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്ത്‌, എം എല്‍ എ, ജില്ലാ കളക്‌ടര്‍ എന്നിവര്‍ പ്രത്യേകം പ്രത്യേകമായി കുഴല്‍ കിണറിന്‌ ഫണ്ട്‌ നീക്കി വെക്കുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം തുരുമ്പ്‌ പിടിച്ച്‌ നശിച്ചു കൊണ്ടിരിക്കുന്നു. ഇന്നും പലയിടത്തു കുടിവെള്ള ക്ഷാമമുണ്ട്‌. വേനല്‍ക്കാലത്ത്‌ അത്‌ അതിരൂക്ഷമാവുകയും ചെയ്യും.

 

NO COMMENTS

LEAVE A REPLY