എന്‍മകജെയില്‍ വീണ്ടും അവിശ്വാസത്തിനു നോട്ടീസ്‌

0
16


പെര്‍ള:ബി ജെ പി അംഗങ്ങളായ പഞ്ചായത്ത്‌ പ്രസിഡന്റിനെയും വൈസ്‌ പ്രസിഡന്റിനേയും അവിശ്വാസത്തിലൂടെ പുറത്താക്കിയ എന്‍മകജെ പഞ്ചായത്ത്‌ ഭരണ സമിതിയില്‍ അധികാര സ്ഥാനത്ത്‌ അവശേഷിക്കുന്ന ബി ജെ പി അംഗമായ വെല്‍ഫെയര്‍ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാനെ കൂടി പുറത്താക്കുന്നതിനു കോണ്‍-സി പി ഐ അംഗങ്ങള്‍ ചേര്‍ന്ന്‌ അവിശ്വാസത്തിനു നോട്ടീസ്‌ നല്‍കി.
ബി ജെ പി അംഗമായ വെല്‍ഫെയര്‍ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ഉദയ ചെട്ടിയാര്‍ക്കെതിരെയാണ്‌ അവിശ്വാസത്തിനു നോട്ടീസ്‌ നല്‍കിയത്‌. സ്റ്റാന്റിംഗ്‌ കമ്മറ്റിയിലെ കോണ്‍ഗ്രസ്‌ അംഗം ഐത്തപ്പ കുളാല്‍, സി പി ഐ അംഗം ചന്ദ്രാവതി എന്നിവര്‍ ചേര്‍ന്നാണ്‌ നോട്ടീസ്‌ നല്‍കിയത്‌. സ്റ്റാന്റിംഗ്‌ കമ്മറ്റിയില്‍ നാല്‌ അംഗങ്ങളാണുള്ളത്‌. കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനു ശേഷം നടന്ന സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ കമ്മറ്റിയിലെ നാലംഗങ്ങളില്‍പ്പെട്ട ബി ജെ പിയിലെ ഉദയ ചെട്ടിയാരും കോണ്‍ഗ്രസിലെ ഐത്തപ്പകുളാലും സ്ഥാനാര്‍ത്ഥികളായിരുന്നു. ഇതേ കമ്മറ്റിയിലെ മറ്റംഗങ്ങളായ സി പി ഐയിലെ ചന്ദ്രാവതിയും സി പി എമ്മിലെ ഹനീഫയും വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. തുടര്‍ന്ന്‌ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും അവരവരുടെ വോട്ടു ലഭിക്കുകയും സമനിലയിലായതിനെത്തുടര്‍ന്നു നടന്ന നറുക്കെടുപ്പില്‍ ഉദയ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാനാവുകയുമായിരുന്നു.
17 അംഗ പഞ്ചായത്ത്‌ സമിതിയില്‍ ബി ജെ പിക്കും യു ഡി എഫിനു ഏഴുവീതവും എല്‍ ഡി എഫിന്‌ മൂന്നും അംഗങ്ങളാണുള്ളത്‌.

NO COMMENTS

LEAVE A REPLY