ജില്ലാ സഅദീസ്‌ കുടുംബ സംഗമം ആത്മീയ മജ്‌ലിസോടെ സമാപിച്ചു

0
27


ദേളി: ശൈഖുനാ താജുല്‍ ഉലമാ, മൗലാനാ നൂറുല്‍ ഉലമാ എന്നിവരുടെ പേരില്‍ ജാമിഅ സഅദിയ്യയില്‍ നടക്കുന്ന ആണ്ട്‌ നേര്‍ച്ചയുടെ ഭാഗമായി മജ്‌ലിസുല്‍ ഉലമാഈസ്സഅദിയ്യീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സഅദീസ്‌ കുടുംബ സംഗമം ആത്മീയ മജ്‌ലിസോടെ സമാപിച്ചു. എഴുന്നൂറോളം കുടുബാംഗങ്ങള്‍ പങ്കെടുത്തു.
ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ആധ്യക്ഷം വഹിച്ചു. സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌ റഫീഖ്‌ സഅദി ആമുഖ പ്രഭാഷണവും റഹ്മത്തുള്ളാ സഖാഫി വിഷയാവതണവും നടത്തി. സയ്യിദ്‌ അഹ്മദ്‌ ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, അബ്ദുല്ല മുസ്ലിയാര്‍, കെ.കെ ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി, ഉബൈദുല്ല സഅദി, കെ.പി ഹുസൈന്‍ സഅദി, അബ്ദുല്‍ ലത്തീഫ്‌ സഅദി, സയ്യിദ്‌ സൈഫുള്ള സഅദി, അബ്ദുല്‍ ഖാദര്‍ സഅദി, പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, അബ്ദുല്‍ ഹമീദ്‌ മൗലവി, പാറപ്പള്ളി ഇസ്‌മാഈല്‍ സഅദി,ഇബ്രാഹിം സഅദി, മൊയ്‌തു സഅദി, അബ്ദുല്ല സഅദി, വി.സി.അബ്ദുല്ല സഅദി, അബൂബക്കര്‍ സഅദി, അഷ്‌റഫ്‌ സഅദി, അബ്ദുല്‍ ഖാദര്‍ സഅദി, ഹസന്‍ സഅദി, നൗഫല്‍ സഅദി ഉദിനൂര്‍, സഈദ്‌ സഅദി, ബഷീര്‍ സഅദി സംബന്ധിച്ചു.
സമാപന ആത്മീയ മജ്‌ലിസിന്‌ സ്വാലിഹ്‌ സഅദി തൃക്കരിപ്പൂരും നൂറുല്‍ ഉലമയുടെ മഖ്‌ബറ കൂട്ട സിയാറത്തിന്‌ സയ്യിദ്‌ യാസീന്‍ സഅദി അല്‍ബുഖാരിയും നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY