കാനത്തൂര്‍ പ്രവാസി കൂട്ടായ്‌മ മൂന്നാം വാര്‍ഷികം ആഘോഷിച്ചു

0
162


ഷാര്‍ജ: കാനത്തൂര്‍ പ്രവാസി കൂട്ടായ്‌മയുടെ മൂന്നാം വാര്‍ഷികവും ഓണാഘോഷവും വിവിധ കലാപരിപാടികളോടെ ഷാര്‍ജ ഹിറ റെസ്‌റ്റോറന്റ്‌ ഓഡിറ്റോറിയത്തില്‍ നടന്നു.
യോഗത്തില്‍ പ്രസിഡന്റ്‌ മണികണ്‌ഠന്‍ നീരവളപ്പ്‌ അധ്യക്ഷത വഹിച്ചു. ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ വി.നാരായണന്‍ നായര്‍ ഉല്‍ഘാടനം ചെയ്‌തു. കൂട്ടായ്‌മ ചെയര്‍മാന്‍ വി.രാധാകൃഷ്‌ണന്‍ തൈര, സാംസ്‌ക്കാരിക പ്രവര്‍ത്തകരായ പ്രമോദ്‌ പെരിയ, രാധാകൃഷ്‌ണന്‍ പെരിയ, നിഷ സുരേഷ്‌, ഹരിഹരന്‍ വനത്തുംങ്കാല്‍, അഖില്‍ നമ്പ്യാര്‍, അച്ചുതന്‍ തോളംതോട്‌ സംസാരിച്ചു. കൂട്ടായ്‌മ അംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേള, കുട്ടികളുടെ ഡാന്‍സ്‌, വിവിധ നാടന്‍ കലാരൂപങ്ങളായ കോല്‍ക്കളി, ഒപ്പന , തിരുവാതിര തുടങ്ങിയ പരിപാടികള്‍ നടത്തി.

NO COMMENTS

LEAVE A REPLY