യുഎഇ കളനാട്‌ മുസ്ലിം ജമാഅത്ത്‌ കമ്മിറ്റിക്ക്‌ പുതിയ ഭാരവാഹികള്‍

0
113

ദുബൈ ദേര പേള്‍ ക്രീക്ക്‌ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ചേര്‍ന്ന യുഎഇ കളനാട്‌ മുസ്ലിം ജമാഅത്ത്‌ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ കെ പി അബ്ബാസ്‌ അധ്യക്ഷത വഹിച്ചു. കളനാട്‌ ഹൈദ്രോസ്‌ ജമാഅത്ത്‌ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട്‌ അബ്ദുല്‍ ഖാദിര്‍ കുന്നില്‍ ഉദ്‌ഘാടനം ചെയ്‌തു. യുഎഇ ഔഖാഫിന്റെ കീഴില്‍ മസ്‌ജിദ്‌ ഇമാമായി സേവനമനുഷ്‌ഠിക്കുന്ന ഹാഫിള്‌ അബ്‌ദുല്‍ റഊഫ്‌ കളനാടിന്‌ അബ്ദുല്‍ ഖാദിര്‍ കുന്നില്‍ ഉപഹാരം നല്‍കി.അബ്ദുല്‍ റഹ്‌്‌മാന്‍ അയ്യങ്കോല്‍, അബ്ദുല്‍ ഖാദിര്‍ തളങ്കര, അശ്‌റഫ്‌ കുദ്‌റത്ത്‌, ശരീഫ്‌ അച്ചു, ഹക്കീം ഹാജി കോഴിത്തിടില്‍, എം എ ശാഫി ഹാജി, കെ ഇ അബ്ദുല്‍ റഹ്‌്‌മാന്‍, അഹ്‌്‌മദ്‌ മിലിട്ടറി, റഹീം തോട്ടം, ദേളി ഇബ്രാഹിം, സിബി ശരീഫ്‌ തോട്ടത്തില്‍, ബഷീര്‍ ദര്‍ഗാസ്‌, എ കെ സുലൈമാന്‍ ഹദ്ദാദ്‌ നഗര്‍, ഹമീദ്‌ മുത്തലിബ്‌, ഇബ്രാഹിം ബാരിക്കാട്‌, ഹബീബ്‌ ബസ്‌സ്‌റ്റാന്റ്‌, അബ്ദുല്‍ അസീസ്‌ മദ്രാസ്‌്‌്‌, ഖലീല്‍ ഉപ്പ്‌, സാജിദ്‌ മിഹ്‌്‌റാജ്‌, മുഹമ്മദ്‌ കുഞ്ഞി അയ്യങ്കോല്‍, ശാഫി ഗാന്ധി, ശെരീഫ്‌ സിബി, റിസ്‌ വാന്‍ മദ്രാസ്‌, അബ്ദുല്ല തായല്‍, റിയാസ്‌ തളങ്കര, സുബൈര്‍ അട്‌ക്കം, ഹകീം ഇസ്‌മാഈല്‍, ഇല്ല്യാസ്‌ കട്ടക്കാല്‍, താജുദ്ദീന്‍ ബിലാല്‍, സെമീര്‍ മിലിട്ടറി, ശെരീഫ്‌ എന്നിവര്‍ പ്രസംഗിച്ചു. മുജീബ്‌ പാക്യര സ്വാഗതവും നൗഷാദ്‌ മിഹ്‌റാജ്‌ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ കെ പി അബ്ബാസ്‌ (പ്രസിഡണ്ട്‌), സി ബി ശെരീഫ്‌ തോട്ടത്തില്‍, അഷ്‌റഫ്‌ കുദ്‌റത്ത്‌, ഹബീബ്‌ ബസ്‌ സ്റ്റാന്റ്‌, ശാഫി ഗാന്ധി (വൈസ്‌ പ്രസിഡണ്ട്‌), നൗഷാദ്‌ മിഹ്‌്‌്‌റാജ്‌ (ജനറല്‍ സെക്രട്ടറി) ദേളി ഇബ്രാഹിം, അസീസ്‌ മദ്രാസ്‌, ശെരീഫ്‌ സി ബി, റിസ്‌ വാന്‍ മദ്രാസ്‌ (ജോയിന്റ്‌ സെക്രട്ടറി), റഹീം തോട്ടം (ട്രഷറര്‍)

NO COMMENTS

LEAVE A REPLY