കുടിവെള്ള പദ്ധതിയുടെ ഫണ്ട്‌ കൈമാറി

0
86


ദമ്മാം: സൗദി ഈസ്റ്റേണ്‍ പ്രൊവിന്‍സ്‌ ദമ്മാം കെ.എം.സി.സി കാസര്‍കോട്‌ ജില്ലാ കമ്മിറ്റിയുടെ സ്വപ്‌ന പദ്ധതിയായ ഐനുറഹ്മ കുടിവെള്ള പദ്ധതി
ജില്ലയുടെ അഞ്ച്‌ മണ്ഡലങ്ങളില്‍ ഓരോ കുഴല്‍ കിണര്‍ വീതം നല്‍കാന്‍ ഉദ്ധേഷിച്ചിട്ടുള്ളതാണ്‌. അതില്‍ നിന്നും ആദ്യത്തെ കുഴല്‍ക്കിണറിനുള്ള ഫണ്ട്‌ ഉദുമ മണ്ഡലത്തിലെ ചെമ്മനാട്‌ പഞ്ചായത്തില്‍ ‘നവംബര്‍1 വ്യാഴം വൈകുന്നേരം 4 മണിക്ക്‌ ബഹുമാനപ്പെട്ട പാണക്കാട്‌ സയ്യിദ്‌ മുനവ്വവറലി ശിഹാബ്‌ തങ്ങളുടെ സാന്നിദ്ധ്യത്തില്‍
ചെയര്‍മാന്‍ ഖാസി മുഹമ്മദ്‌ സാഹിബ്‌ സെക്രട്ടറി ജമാല്‍ ആലംപാടി സാഹിബ്‌ എന്നിവര്‍ ചെമ്മനാട്‌ മുസ്ലീം ലീഗ്‌ ഒന്നാം വാര്‍ഡ്‌ കമ്മിറ്റിക്ക്‌ വേണ്ടി ഫണ്ട്‌ കൈമാറി. ചെയര്‍മാന്‍ ഖാസി മുഹമ്മദ്‌ സാഹിബ്‌ പദ്ധതിയേ കുറിച്ച്‌ വിശദീകരണ പ്രസംഗം നടത്തി, വരും ദിവസങ്ങളില്‍ കൂടുതല്‍ കാരൂണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌ പോകുമെന്നും അദ്ദേഹം പറഞ്ഞു. കെ എം സി സി യുടെ കാരുണ്യ പ്രവര്‍ത്തനത്തെ പാണക്കാട്‌ സയ്യിദ്‌ മുനവ്വവറലി ശിഹാബ്‌ തങ്ങള്‍, എം സി ഖമറുദ്ദീന്‍ എന്നിവര്‍ പ്രശംസിച്ചു.

NO COMMENTS

LEAVE A REPLY