ഗൃഹനാഥന്‍ ബസ്‌ വെയിറ്റിംഗ്‌ ഷെഡില്‍ മരിച്ച നിലയില്‍

0
21


ചെറുവത്തൂര്‍: വടക്കുമ്പാട്‌, അത്തിക്കോത്ത്‌ ഹൗസിലെ തമ്പാ(55)നെ ബസ്‌ വെയിറ്റിംഗ്‌ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ സന്ധ്യയോടെ കൊവ്വലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. മരണ കാരണം കണ്ടെത്താനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേയ്‌ക്കു കൊണ്ടുപോയി. ചന്തേര പൊലീസ്‌ കേസെടുത്തു. ഭാര്യ: സുലോചന. മകള്‍: രഞ്‌ജിമ. സഹോദരങ്ങള്‍: രാജു, രമണി, രാധ.

NO COMMENTS

LEAVE A REPLY