ആടുമോഷണം: ചോദ്യം ചെയ്‌ത യുവതിയെ മര്‍ദ്ദിച്ചു; കേസ്‌

0
22


കുമ്പള: മേയാന്‍വിട്ട ആടുകളെ മോഷ്‌ടിച്ചു കൊണ്ടുപോയി വീട്ടുപറമ്പില്‍ കെട്ടിയിട്ടതിനെ ചോദ്യം ചെയ്‌ത വിരോധത്തില്‍ യുവതിയെ മരവടികൊണ്ട്‌ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. മുട്ടം, എം എച്ച്‌ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പാര്‍വ്വതിയുടെ പരാതി പ്രകാരം മോനു എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ്‌ കേസെടുത്തു. ഇന്നലെയാണ്‌ സംഭവം.

NO COMMENTS

LEAVE A REPLY