അയ്യപ്പ നാമജപ യാത്രാ സമിതി അംഗത്തിന്റെ വീട്‌ അക്രമിച്ചതായി പരാതി

0
29


മുളിയാര്‍: ശബരിമല പ്രശ്‌നത്തില്‍ മുളിയാറില്‍ നടന്ന അയ്യപ്പ നാമജപ ഘോഷയാത്ര സ്വാഗത സംഘാംഗം അമ്മങ്കോട്‌ ഭജന മന്ദിരത്തിനടുത്തെ ബാലകൃഷ്‌ണന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു കേടുപാടുണ്ടാക്കിയതായി പരാതി. പൊലീസ്‌ അന്വേഷണമാരംഭിച്ചു. ഇതിനടുത്തെ രാജേഷിന്റെ വീട്ടില്‍ മോഷണ ശ്രമമുണ്ടായതായും പരാതിയുണ്ട്‌. സംഭവത്തില്‍ ഹിന്ദുഐക്യവേദി സംഘടന സെക്രട്ടറി രാജന്‍ മുളിയാര്‍ പ്രതിഷേധിച്ചു.

NO COMMENTS

LEAVE A REPLY