മതങ്ങളുടെ മതില്‍ക്കെട്ട്‌ തകര്‍ക്കുക; മനുഷ്യരാകാന്‍ ശ്രമിക്കുക: ജസ്റ്റിസ്‌ കമാല്‍ പാഷ

0
200


പെരിയ: മതങ്ങളുടെ വേലിക്കെട്ട്‌ തകര്‍ത്തു നല്ല മനുഷ്യരാകാന്‍ ജസ്റ്റിസ്‌ കമാല്‍ പാഷ ആഹ്വാനം ചെയ്‌തു.ഒരു ലോകം, ഒരു ഗുരു, ഒരൊറ്റ ജനത എന്ന സന്ദേശവുമായി സജീവ്‌ കൃഷ്‌ണന്‍ ഒരു വര്‍ഷമായി സംസ്ഥാനതലത്തില്‍ നടത്തി വന്ന ഗുരുസാഗരം പ്രഭാഷണ പരമ്പരയുടെ സമാപനം പെരിയയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനവും സന്ദേശവും ഹൃദയത്തില്‍ കൊണ്ടു നടക്കണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മതങ്ങളെല്ലാം സ്‌നേഹിക്കാനാണ്‌ ഉപദേശിക്കുന്നത്‌. എന്നാല്‍ മതത്തിന്റെ പേരില്‍ രക്തം ചിന്താനുള്ള നീക്കങ്ങള്‍ നടക്കുന്നു. ഇതു തടയണം. അതിനു ജനങ്ങളുടെ കൂട്ടായ്‌മ വേണം. സഹോദര്യവും സമാധാനവും സ്‌നേഹവുമാണ്‌ നമുക്കു വേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. കുമാരനാശാന്‍ പറഞ്ഞതു പോലെ നിലവിലുള്ള ചട്ടങ്ങളെല്ലാം മാറണമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ഗുരു ശിവഗിരിയില്‍ ശാരദാദേവിയെ പ്രതിഷ്‌ഠിച്ചതു സ്‌ത്രീകളെ മഹത്വവല്‍ക്കരിക്കാനായിരുന്നു.
പെരിയ എസ്‌.എന്‍ കോളേജില്‍ നടന്ന ചടങ്ങില്‍ കോളേജ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ കെ.ശ്യാം കുമാര്‍ ആധ്യക്ഷം വഹിച്ചു. സ്വാമി പ്രേമാനന്ദ ഭദ്ര ദീപം തെളിച്ചു. സമാപന സമ്മേളനം ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ്‌ പ്രസിഡണ്ട്‌ സ്വാമി വിശുദ്ധാനന്ദ ഉദ്‌ഘാടനം ചെയ്‌തു. ഡോ.എ.വി സുരേഷ്‌ നന്ദി പറഞ്ഞു.

NO COMMENTS

LEAVE A REPLY