ബാവിക്കര അണക്കെട്ട്‌: പദ്ധതി പ്രദേശത്തേക്ക്‌ ചെംനാട്‌ പഞ്ചായത്ത്‌ അതിര്‍ത്തിയില്‍ നിന്ന്‌ അപ്രോച്ച്‌ റോഡ്‌ പൂര്‍ത്തിയായി

0
26


ബോവിക്കാനം:റഗുലേറ്റര്‍ നിര്‍മ്മാണം പുനരാരംഭിച്ചതോടെ ബാവിക്കരയുടെ മുഖഛായ മാറുന്നു. സ്ഥിരം തടയണ നിര്‍മ്മാണത്തിന്റെ ഭാഗമായി ചെംനാട്‌ പഞ്ചായത്ത്‌ അതിര്‍ത്തിയില്‍ നിന്നു പദ്ധതി സ്ഥലത്തേക്ക്‌ അപ്രോച്ച്‌ റോഡ്‌ യാഥാര്‍ത്ഥ്യമായതോടെയാണിത്‌. ബാവിക്കരയില്‍ നിന്ന്‌ ചട്ടഞ്ചാലില്‍ എത്താന്‍ ഇതുവരെ ബോവിക്കാനം -ചെര്‍ക്കള വഴി സഞ്ചരിക്കേണ്ടിയിരുന്നു. അപ്രോച്ച്‌ റോഡ്‌ നിലവില്‍ വന്നതോടെ ഞൊടിയിടകൊണ്ടു ബാവിക്കരയില്‍ നിന്നു ചട്ടഞ്ചാലില്‍ എത്താന്‍ സൗകര്യമായത്‌ പ്രദേശവാസികളെ സന്തോഷിപ്പിക്കുന്നു. മഹാലക്ഷിപുരം മഹിഷാസുരമര്‍ദ്ദിനി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകരുടെ സഞ്ചാരത്തിനും അപ്രോച്ച്‌ റോഡ്‌ സഹായകാണ്‌. ഇതുവരെ മുളിയാര്‍ പഞ്ചായത്തിലെ ആലൂര്‍ ഭാഗത്തു നിന്നായിരുന്നു അണക്കെട്ടു സ്ഥലത്തേക്കു ഗതാഗത സൗകര്യമുണ്ടായിരുന്നത്‌. സ്ഥിരം തടയണ നിര്‍മ്മാണം 18 മാസം കൊണ്ടു പൂര്‍ത്തിയാക്കുമെന്നു കരാറുകാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്‌. എന്നാല്‍ അതിനു മുമ്പു തന്നെ പണി പൂര്‍ത്തിയാക്കാന്‍ ശ്രമമുണ്ട്‌. ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ ദശാബ്‌ദങ്ങളായി നടത്തുന്ന മുറവിളി യാഥാര്‍ ത്ഥ്യമാവുന്നതിനു കര്‍മ്മസമിതിയും സജീവമായി രംഗത്തുണ്ട്‌.

NO COMMENTS

LEAVE A REPLY