പുതിയ ബസ്‌സ്റ്റാന്റില്‍ മാലിന്യാഭിഷേകം.

0
13


കാസര്‍കോട്‌: കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്റിന്റെ ഷോപ്പിംഗ്‌ കോംപ്ലക്‌സിനു മുന്നില്‍ ഇന്നലെ ഓവുചാല്‍ പൊട്ടി മലിന ജലം ഒഴുകിയത്‌ യാത്രക്കാരെയും വ്യാപാരികളെയും ബുദ്ധിമുട്ടിച്ചു.മലിനജലം റോഡില്‍ കെട്ടിനിന്നതു മൂലം ഓട്ടോ റിക്ഷകള്‍ക്കു പാര്‍ക്കു ചെയ്യുന്നതിനും യാത്ര ചെയ്യുന്നതിനും കാല്‍നടയാത്രക്കാര്‍ക്കു സഞ്ചരിക്കുന്നതിനും വിഷമം നേരിട്ടു. ഓവുചാലുകളില്‍ ചപ്പു ചവറുകളും മാലിന്യങ്ങളും കുത്തി നിറക്കുന്നതു മൂലമാണ്‌ മലിനജലം കെട്ടി നിന്ന്‌ റോഡില്‍ ഒഴുകുന്നതെന്ന്‌ വ്യാപാരികള്‍ ആരോപിച്ചു.മഴക്കു മുമ്പു ഓവുചാലുകള്‍ വൃത്തിയാക്കണമെന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY