തെരഞ്ഞെടുപ്പ്‌ കേസ്‌; കെ.സുധാകരന്‍ കോടതിയില്‍ കീഴടങ്ങി

0
21


കാഞ്ഞങ്ങാട്‌: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കള്ളവോട്ടു ചെയ്യണമെന്നു ആഹ്വാനം ചെയ്‌തുവെന്ന കേസില്‍ പ്രതിയായ കെ.പി.സി.സി വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ കെ.സുധാകരന്‍ കോടതിയില്‍ ഹാജരായി. പൊലീസ്‌ നല്‍കിയ വാറന്റുപ്രകാരമാണ്‌ അദ്ദേഹം ഇന്നുച്ചയോടെ ഹൊസ്‌ദുര്‍ഗ്ഗ്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരായത്‌.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലെ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്നു കെ.സുധാകരന്‍. തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ മരിച്ചവരുടെ പേരില്‍ കള്ളവോട്ടു ചെയ്യണമെന്ന കെ.സുധാകരന്റെ അഹ്വാനത്തിനെതിരെ ഇടതു സ്ഥാനാര്‍ത്ഥിയായ കെ.കുഞ്ഞിരാമനാണ്‌ പരാതി നല്‍കിയിരുന്നത്‌.

NO COMMENTS

LEAVE A REPLY