ഡോ.വി.ബാലകൃഷ്‌ണന്‍ ജൈവ വൈവിധ്യ ബോര്‍ഡ്‌ മെമ്പര്‍ സെക്രട്ടറി

0
159


തിരു: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്‌ മെമ്പര്‍ സെക്രട്ടറിയായി ഡോ.വി.ബാലകൃഷ്‌ണനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ കേരള പൊലീസില്‍ ഇന്‍സ്‌പെക്‌ടറായ ഇദ്ദേഹം ബേക്കല്‍, അരവത്ത്‌ സ്വദേശിയാണ്‌. മൂന്നു വര്‍ഷത്തേക്കാണ്‌ നിയമനം. നേരത്തെ എം.എസ്‌.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കേരള ചാപ്‌റ്റര്‍ ഡയറക്‌ടറായിരുന്നു. നിരവധി ഗവേഷണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.റിട്ട. വനം വകുപ്പ്‌ മേധാവി ജോഷി ഐ.എഫ്‌.എസ്‌ ആണ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ നിലവില്‍ ജില്ലാ പഞ്ചായത്തു തലങ്ങളില്‍ ജൈവ വൈവിധ്യ ബോര്‍ഡിന്റെ ഘടകങ്ങളുണ്ട്‌. എന്നാല്‍ പലതും പ്രവര്‍ത്തനക്ഷമമല്ല. ഇവ പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ പ്രഥമ പരിഗണന നല്‍കുകയെന്‌ ഡോ.വി.ബാലകൃഷ്‌ണന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY