കുമ്പള ഉറൂസ്‌: നൗഷാദ്‌ ബാഖവിയുടെ പ്രഭാഷണം ശ്രവിക്കാനെത്തിയത്‌ കാല്‍ലക്ഷം പേര്‍

0
29


പയ്യന്നൂര്‍: പയ്യന്നൂരില്‍ പൂര്‍ണ്ണമായും താക്കോല്‍ ദ്വാര ശസ്‌ത്രക്രിയയിലൂടെ ഗര്‍ഭപാത്രം നീക്കം ചെയ്‌തു. പയ്യന്നൂര്‍ കോടോത്ത്‌ മീനാക്ഷിഅമ്മ മെമ്മോറിയല്‍ ആശുപത്രിയിലാണ്‌ ഈ അപൂര്‍വ്വ ശസ്‌ത്രക്രിയ നടന്നത്‌. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‌ ആശുപത്രിയിലെത്തിയ കരിവെള്ളൂര്‍ സ്വദേശിനിയായ 55 വയസ്സുള്ള വീട്ടമ്മയുടെ ഗര്‍ഭപാത്രമാണ്‌ ഇങ്ങനെ നീക്കം ചെയ്‌തത്‌. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും ലാപ്രോസ്‌കോപ്പിക്‌ സര്‍ജനുമായ ഡോ. മുരളീകൃഷ്‌ണന്‍ നമ്പ്യാരുടെ നേതൃത്വത്തിലാണ്‌ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്‌. പൂര്‍ണ്ണമായും പുറമെ മുറിവുകളോ തുന്നലുകളോ ഇല്ലാതെയാണ്‌ ഓപ്പറേഷന്‍ നടന്നത്‌.
ശസ്‌ത്രക്രിയ കഴിഞ്ഞ്‌ തൊട്ടടുത്ത ദിവസം തന്നെ രോഗികള്‍ക്ക്‌ ആശുപത്രി വിടാനും സാധാരണ ചെയ്യുന്ന ജോലികള്‍ ചെയ്യാനും സാധിക്കുമെന്ന്‌ ഡോക്‌ടര്‍മാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തുടക്കം മുതല്‍ അവസാനം വരെ താക്കോല്‍ ദ്വാരത്തിലൂടെ ഗര്‍ഭകോശം നീക്കം ചെയ്യുന്നത്‌ ജില്ലയില്‍ ഇത്‌ ആദ്യത്തേതാണെന്ന്‌ ഡോ. മുരളീകൃഷ്‌ണന്‍ നമ്പ്യാര്‍ പറഞ്ഞു. ഡോ. മുരളീകൃഷ്‌ണന്‍ നമ്പ്യാര്‍ക്കു പുറമെ ഡോ. ശ്യാമള മുകുന്ദന്‍, ഡോ. ജയകൃഷ്‌ണന്‍ നമ്പ്യാര്‍ തുടങ്ങിയവരും ശസ്‌ത്രക്രിയയില്‍ പങ്കാളികളായി. ഇതുസംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ ഡോ. എം മുകുന്ദന്‍ നമ്പ്യാര്‍, ഡോ. കെ പി മുരളീ കൃഷ്‌ണന്‍ നമ്പ്യാര്‍, ഡോ. ശ്യാമളാ മുകുന്ദന്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY