അതിര്‍ത്തി പ്രദേശങ്ങളില്‍ കള്ള ടാക്‌സികള്‍ വ്യാപകമെന്നു പരാതി

0
204


പെര്‍ള: അതിര്‍ത്തി പ്രദേശങ്ങളില്‍ വീണ്ടും കള്ള ടാക്‌സികളെന്നു ഡ്രൈവര്‍മാര്‍. കള്ളടാക്‌സികള്‍ വാടക കുറച്ച്‌ ഓടുന്നത്‌ കാരണം ടാക്‌സികള്‍ ഓട്ടം കിട്ടാതെ കഷ്‌ടപ്പെടുകയാണെന്നു ഡ്രൈവര്‍മാര്‍ പറയുന്നു.പെര്‍ള, സ്വര്‍ഗ്ഗ, വാണിനഗര്‍, കിന്നിംഗാര്‍ ഭാഗങ്ങളിലാണ്‌ സ്വകാര്യ പെര്‍മിറ്റുള്ള മാരുതി ഓംമ്‌നികള്‍ വാടകക്ക്‌ ഓടുന്നതെന്നു ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു.വിവാഹ പാര്‍ട്ടികള്‍, ക്ഷേത്ര ദര്‍ശനം തുടങ്ങിയവയ്‌ക്കാണ്‌ ഇവ വാടക ഓട്ടം തുടരുന്നതത്രെ.ഇത്തരത്തില്‍ പത്തോളം കള്ള ടാക്‌സികള്‍ ഈ പ്രദേശങ്ങളില്‍ ഓടുന്നതായും അവര്‍ പറയുന്നു.ആളുകളെ കയറ്റി ഊടു വഴിയിലൂടെ കര്‍ണ്ണാടകയിലേക്കു പോകുന്നതു കൊണ്ട്‌ ഇതു മറ്റാരുടെയും ശ്രദ്ധയില്‍പ്പെടുന്നില്ല.ടാക്‌സി കാറുകള്‍ പ്രത്യേക നികുതി സര്‍ക്കാരിനു നല്‍കണം. കര്‍ണാടകയില്‍ കടക്കുന്നതിനും ടാക്‌സികാറുകള്‍ പ്രത്യേക നികുതി അടയ്‌ക്കേണ്ടതുണ്ട്‌. ഡീസല്‍ വിലക്കയറ്റം, റോഡുകളുടെ ശോചനീയാവസ്ഥ എന്നീ പ്രതികൂല സാഹചര്യങ്ങളുണ്ടെങ്കിലും മുമ്പുണ്ടായിരുന്ന വാടക മാത്രമേ ടാക്‌സികള്‍ വാങ്ങാറുള്ളൂ. എന്നാല്‍ ഈ നികുതികളൊന്നും അടക്കാനില്ലാത്ത സ്വകാര്യ വാഹനങ്ങള്‍ കള്ള ടാക്‌സിയായി കുറഞ്ഞ ചാര്‍ജ്ജിനു ടാക്‌സി സര്‍വ്വീസ്‌ നടത്തുകയാണെന്നാണ്‌ പരാതി. ബാങ്ക്‌ ലോണും സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങിയാണ്‌ പല ടാക്‌സികളും റോഡിലിറക്കിയിട്ടുള്ളത്‌. പലര്‍ക്കും ഇത്‌ ജീവിത മാര്‍ഗമാണ്‌. എന്നാല്‍ കള്ളടാക്‌സികള്‍ നിനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണെന്ന്‌ ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY