തെക്കില്‍- പെരുമ്പള കടവ്‌ റോഡിന്‌ 55.27കോടി

0
33

കാസര്‍കോട്‌: തെക്കില്‍ -പെരുമ്പളക്കടവ്‌ റോഡിനു കിഫ്‌ബി 55.27 കോടി രൂപ അനുവദിച്ചു. ഇതില്‍ 33 കോടി രൂപ റോഡ്‌ നിര്‍മ്മാണത്തിനും 22.27 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനുമാണ്‌. രണ്ടു വരിപ്പാതയാണ്‌ പുഴക്കരയിലൂടെ നിര്‍മ്മിക്കുക. 12 മീറ്റര്‍ വീതിയിലാണ്‌ റോഡ്‌ പണിയുക. ഏഴുമീറ്റര്‍ വീതിയില്‍ മെക്കാഡം ടാര്‍, റോഡിനിരുവശത്തും ഡ്രൈനേജ്‌, സോളാര്‍ തെരുവുവിളക്ക്‌, നടപ്പാത എന്നിവയുമുണ്ടാവും.

NO COMMENTS

LEAVE A REPLY