ആദ്യ ഭാര്യ നിലവിലിരിക്കെ രണ്ടാം വിവാഹം; ജീവനക്കാരിയുമായി ചങ്ങാത്തത്തിലായ ദന്ത ഡോക്‌ടര്‍ അറസ്റ്റില്‍

0
162


കാസര്‍കോട്‌: ആദ്യ ഭാര്യ നിലവിലിരിക്കെ വിവാഹ മോചനം നേടിയ യുവതിയെ കല്ല്യാണം കഴിക്കുകയും ഗള്‍ഫുകാരന്റെ ഭാര്യയുമായി അവിഹിത ബന്ധം സ്ഥാപിക്കുകയും ചെയ്‌ത ദന്ത ഡോക്‌ടര്‍ അറസ്റ്റില്‍. ചിറ്റാരിക്കാല്‍ സ്വദേശിനിയായ 35 കാരിയുടെ പരാതി പ്രകാരം ചെറുപുഴയിലെ ദന്ത ഡോക്‌ടറും കോഴിക്കോട്‌ സ്വദേശിയുമായ ശ്യാം മേനോന്‍ എന്ന ശ്യാം കുമാറി(48)നെയാണ്‌ തളിപ്പറമ്പ്‌ ഡിവൈ എസ്‌ പി കെ വേണുഗോപാല്‍ അറസ്റ്റ്‌ ചെയ്‌തത്‌. ബലാത്സംഗം, വഞ്ചന, സ്വത്ത്‌ തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ അറസ്റ്റ്‌. ചെറുപുഴയില്‍ വര്‍ഷങ്ങളായി കുടുംബസമേതം താമസിച്ച്‌ ദന്ത ക്ലീനിക്ക്‌ നടത്തിവരികയായിരുന്നു ശ്യാം മേനോന്‍. ഈ ബന്ധത്തില്‍ രണ്ട്‌ മക്കളുണ്ട്‌. ഇതിനിടയില്‍ 2003 ല്‍ മകനുമായി ചികിത്സയ്‌ക്കെത്തിയ വിവാഹ മോചിതയായ യുവതിയുമായി പ്രണയത്തിലായി. പിന്നീട്‌ കോട്ടയത്ത്‌ കൊണ്ടുപോയി ഒരു ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹവും കഴിച്ചു. അതിനുശേഷം പിലാത്തറയില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസം തുടങ്ങി. പയ്യന്നൂരിലെ മറ്റൊരു ക്ലീനിക്കില്‍ ആഴ്‌ച്ചയില്‍ രണ്ട്‌ ദിവസം രോഗികളെ പരിശോധിക്കാനും തുടങ്ങി. ഈ ദിവസങ്ങളില്‍ രണ്ടാം ഭാര്യയ്‌ക്ക്‌ ഒപ്പമായിരുന്നു താമസം. ഇക്കാര്യങ്ങളൊന്നും ആദ്യ ഭാര്യ അറിഞ്ഞിരുന്നില്ല.
ഇതിനിടയില്‍ കാഞ്ഞങ്ങാടിന്‌ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലും ശ്യാം മേനോന്‍ പരിശോധന തുടങ്ങി. ഇവിടെ ജീവനക്കാരിയായ ഗള്‍ഫുകാരന്റെ ഭാര്യയുമായി ചങ്ങാത്തം സ്ഥാപിക്കുകയും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തു.
രണ്ടാം ഭാര്യയാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. യുവതിയുമായുള്ള ശ്യാം മേനോന്റെ ബന്ധത്തിന്റെ തെളിവായി മൊബൈല്‍ ഫോണിലെ മെസേജുകളും കണ്ടെത്തി. അതിനുശേഷമാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. വിവാഹത്തിന്‌ ശേഷം തന്റെ പേരിലുള്ള 30 ലക്ഷം രൂപയുടെ സ്വത്ത്‌ തട്ടിയെടുത്തതായും യുവതി പരാതിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY