ഭാര്യയുടെ ജ്യേഷ്‌ഠത്തിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

0
51


മഞ്ചേശ്വരം: ഭാര്യയുടെ ജ്യേഷ്‌ഠത്തിയെ ബലാത്സംഗം ചെയ്‌തുവെന്ന പരാതിയിന്മേല്‍ യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
പാവൂരിലെ ക്വാട്ടേഴ്‌സില്‍ താമസക്കാരനായ 28 കാരനെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.
2018 മാര്‍ച്ച്‌ മാസത്തിലായിരുന്നു ആദ്യ പീഡനമെന്ന്‌ യുവതി മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ്‌ ജോലിക്കും മക്കള്‍ സ്‌കൂളിലും പോയ സമയത്ത്‌ വീട്ടിലെത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും പിന്നീട്‌ നിരവധി തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കി.
പിന്നീട്‌ ഗള്‍ഫിലേയ്‌ക്കു പോയ അനുജത്തിയുടെ ഭര്‍ത്താവ്‌ തിരിച്ചെത്തുകയും പീഡനം തുടരുകയും ചെയ്‌തതോടെയാണ്‌ പൊലീസിനെ സമീപിച്ചത്‌.
പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന്‌ ജില്ലാ പൊലീസ്‌ ചീഫിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ പൊലീസ്‌ കേസെടുത്ത്‌ അറസ്റ്റ്‌ ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY