മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു ലക്ഷം രൂപ സംഭാവന നല്‌കി.

0
56


ദുബൈ: പ്രളയ ദുരിതം അനുഭവിക്കുന്ന കേരള ജനതയ്‌ക്ക്‌ കൈത്താങ്ങായി വി എസ്‌ കെ യു എ യുടെ വകയായി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കി.
കൂട്ടായ്‌മയുടെ 2018 ലെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി ഷാര്‍ജ പത്തായം റെസ്‌റ്റോറന്റില്‍ വച്ച്‌ നടന്ന ലളിതമായ ചടങ്ങില്‍ ഉന്നത വിജയം നേടിയ കൂട്ടായ്‌മയുടെ ഭാഗമായ കുട്ടികളെ ഉപഹാരം നല്‍കി അനുമോദിച്ചു. പ്രസ്‌തുത ചടങ്ങില്‌ മുഖ്യാതിഥിയായ രവീന്ദ്രനാഥ്‌ മാസ്റ്ററെ രാധാകൃഷ്‌ണന്‍ കാനത്തുര്‍ ആദരിച്ചു. ബാലകൃഷ്‌ണന്‍ പൊയിനാച്ചി അധ്യക്ഷത വഹിച്ചു. ശശികുമാര്‍ ബേളൂര്‍, രതീഷ്‌ കേളോത്ത്‌, സതീഷ്‌ പുത്തിഗെ, രാജന്‍ വെള്ളിക്കോത്ത്‌ , സുരേന്ദ്രന്‍ പെരിയ, രാജന്‍ ചെര്‍ക്കള, രതീഷ്‌ ബാബു, ജിതേഷ്‌ ചാലിങ്കാല്‍ എന്നിവര്‍ സംസാരിച്ചു.

NO COMMENTS

LEAVE A REPLY