നഷ്ടമായത്‌ പ്രവാസി മഞ്ചേശ്വരക്കാരുടെ തണല്‍: ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

0
44

ദുബായ്‌: മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിം ലീഗ്‌ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗവുമായ പി.ബി അബ്ദുല്‍ റസാഖ്‌ എം.എല്‍.എയുടെ നിര്യാണത്തിലൂടെ നഷ്ടമായത്‌ ദുബായിലെ മഞ്ചേശ്വരം മണ്ഡലക്കാരുടെ തണല്‍ കൂടിയാണെന്ന്‌ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചന കുറിപ്പില്‍ പ്രസ്‌താവിച്ചു.
കെ.എം.സി.സിയുടെ ഓരോ പ്രവര്‍ത്തകരുമായും വ്യക്തി ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹം ലാളിത്യത്തിന്റെയും വിനയത്തിന്റേയും പ്രതീകമായിരുന്നുവെന്നും മണ്ഡലത്തിലെ വികസന വിഷയങ്ങളില്‍ കെ.എം.സി.സി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും പരാതികളും എന്നും അനുഭാവ പൂര്‍വ്വം കേട്ടിരുന്നെന്നും മഞ്ചേശ്വരത്ത്‌ അദ്ദേഹം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്നെന്നും സ്‌മരിക്കപ്പെടുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മഹ്മൂദ്‌ ഹാജി പൈവളികെ, ജില്ലാ സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്‌റഫ്‌ പാവൂര്‍, മണ്ഡലം പ്രസിഡന്റ്‌ അയ്യൂബ്‌ ഉറുമി, ജനറല്‍ സെക്രട്ടറി ഡോ.ഇസ്‌മായില്‍ മൊഗ്രാല്‍, ട്രഷറര്‍ ഇബ്രാഹിം ബേരികെ, ഉപദശക സമിതി അംഗങ്ങളായ സയ്യിദ്‌ അബ്ദുല്‍ ഹകീം തങ്ങള്‍ അല്‍ ബുഖാരി, അസീസ്‌ ബള്ളൂര്‍, വൈസ്‌ പ്രസിഡന്റുമാരായ മന്‍സൂര്‍ മര്‍ത്യ, സുബൈര്‍ കുബണൂര്‍, അഷ്‌റഫ്‌ ബായാര്‍, സലാം പടലട്‌ക, അലി സാഗ്‌, സെക്രട്ടറിമാരായ സൈഫുദ്ദീന്‍ മൊഗ്രാല്‍, മുനീര്‍ ബേരിക, യൂസുഫ്‌ ഷേണി, ആസിഫ്‌ ഹൊസങ്കടി, അമാന്‍ തലേക്കള എന്നിവര്‍ അനുശോചിച്ചു.

NO COMMENTS

LEAVE A REPLY