എലിപ്പനി: യുവാവ്‌ മരിച്ചു

0
17


കാഞ്ഞങ്ങാട്‌: എലിപ്പനി ബാധിച്ച്‌ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. അരയി, കാര്‍ത്തികയിലെ സതീശന്‍ (40)ആണ്‌ ഇന്നു പുലര്‍ച്ചെ മരണപ്പെട്ടത്‌. പനി ബാധിച്ച നിലയില്‍ ഒരാഴ്‌ച മുമ്പാണ്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. എലിപ്പനിയാണെന്നു സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ്‌ മംഗ്‌ളൂരുവിലേയ്‌ക്കു മാറ്റിയത്‌. ഭാര്യ: ശ്രീജ.

NO COMMENTS

LEAVE A REPLY