മുട്ടത്തൊടി ബാങ്ക്‌ മുക്കുപ്പണ്ട തട്ടിപ്പ്‌; പ്രതിയെ മൂന്നു ദിവസത്തേക്ക്‌ കസ്റ്റഡിയില്‍ വിട്ടു

0
25


കാസര്‍കോട്‌: മുട്ടത്തൊടി സഹകരണ ബാങ്കിലെ മുക്കുപ്പണ്ട തട്ടിപ്പ്‌ കേസിലെ ഒരു പ്രതിയെ കൂടി അറസ്റ്റു ചെയ്‌തു. ആലംപാടി, എര്‍മാളത്തെ ബി എ സാദിഖി(34) നെയാണ്‌ കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച്‌ അറസ്റ്റു ചെയ്‌തത്‌. പ്രതിയെ സി ജെ എം കോടതി മൂന്നു ദിവസത്തേക്ക്‌ ക്രൈംബ്രാഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ അബ്‌ദുല്‍ റഹിമിന്റെ കസ്റ്റഡിയില്‍ വിട്ടു.
2016 ജൂണ്‍ ഒന്നിനു മുമ്പു മുട്ടത്തൊടി സഹകരണ ബാങ്കിന്റെ സിവില്‍ സ്റ്റേഷന്‍ സായാഹ്നശാഖ, നായന്മാര്‍മൂല ബ്രാഞ്ച്‌ എന്നിവിടങ്ങളില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തുവെന്നാണ്‌ സാദിഖിനെതിരെയുള്ള കേസ്‌. സിവില്‍ സ്റ്റേഷന്‍ ശാഖയില്‍ നിന്നു മാത്രം 22,25,500 രൂപ തട്ടിയെടുത്തുവെന്നാണ്‌ കേസ്‌. മുക്കുപണ്ട തട്ടിപ്പു സംഭവത്തില്‍ ബാങ്കു ജീവനക്കാരടക്കം നിരവധി പേര്‍ പ്രതികളായ കേസ്‌ വിദ്യാനഗര്‍ പൊലീസാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY