ഭക്തരുടെ താല്‍പ്പര്യം സംരക്ഷിക്കും: മന്ത്രി കടകംപള്ളി

0
12


തിരു: ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധം തുടരുന്നു. പന്തളത്തു നിന്നു ആരംഭിച്ച സെക്രട്ടറിയേറ്റ്‌ ലോംഗ്‌ മാര്‍ച്ച്‌ തുടരുകയാണ്‌. സ്‌ത്രീകളടക്കം പതിനായിരങ്ങളാണ്‌ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്‌.
അതേ സമയം കോടതിവിധി നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട്‌ മയപ്പെടുത്തി. ഭക്തരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന്‌ ദേവസ്വം വകുപ്പ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ തെറ്റിദ്ധാരണ മൂലമാണ്‌. കോടതിവിധിയുടെ പേരില്‍ ദേശീയപാത തടഞ്ഞുകൊണ്ടു നടത്തിയ സമരങ്ങളെ അയ്യപ്പന്‍ പോലും പൊറുക്കില്ല. വിധിക്കെതിരെ എന്‍.എസ്‌.എസ്‌ അടക്കമുള്ളവര്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌. അതില്‍ വിധി വരുന്നതുവരെ വിശ്വാസികള്‍ കാത്തിരിക്കണം-അദ്ദേഹം പറഞ്ഞു.
അതേ സമയം കോടതി വിധി നടപ്പിലാക്കുന്നതിനു ദേവസ്വം ബോര്‍ഡ്‌ കൂടുതല്‍ ഒരുക്കങ്ങള്‍ നടത്തില്ലെന്നു പ്രസിഡണ്ട്‌ എ.പത്മനാഭന്‍ പറഞ്ഞു. ബോര്‍ഡ്‌ വിശ്വാസികള്‍ക്കൊപ്പമാണ്‌-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോര്‍ഡിന്റെ നിലപാട്‌ മാറ്റം വൈകി വന്ന വിവേകമാണെന്നു പന്തളം രാജകൊട്ടാരം പ്രതികരിച്ചു. വിധിക്കെതിരെയുള്ള സമരത്തിനു പിന്തുണ നല്‍കുന്നതേ ഉള്ളൂവെന്നും ഏതു പാര്‍ട്ടിയുടെയും കൊടിക്കീഴില്‍ അണിനിരക്കില്ലെന്നും പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY