ജയദേവിയുടെയും മക്കളുടെയും സ്വപ്‌നം പൂവണിയുന്നു; സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഉടന്‍

0
21


സീതാംഗോളി:ഒരു തരിമണ്ണും കയറിക്കിടക്കാന്‍ സുരക്ഷിതമായൊരു വീടുമെന്ന ജയദേവിയുടെയും മക്കളുടെയും സ്വപ്‌നം പൂവണിയുന്നു. വീടു വയ്‌ക്കുന്നതിനുള്ള മൂന്നു സെന്റ്‌ സ്ഥലം കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ വാങ്ങി. സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഉടന്‍ വീടുവയ്‌ക്കാനുള്ള ശ്രമം തുടങ്ങും.
ഉത്തര്‍പ്രദേശ്‌ സ്വദേശിനിയായ ജയദേവി 25 വര്‍ഷമായി സീതാംഗോളി ടൗണില്‍ വാടകയ്‌ക്കു താമസിക്കുന്നതായുള്ള സചിത്ര വാര്‍ത്ത കാരവല്‍ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പലരും ജയദേവിക്കും മക്കള്‍ക്കും സഹായം നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഉപജീവന മാര്‍ഗ്ഗമായ പാന്‍കട സീതാംഗോളിയില്‍ ആയതിനാല്‍ വിദൂരദിക്കിലെ സ്ഥല വാഗ്‌ദാനം അവര്‍ക്ക്‌ സ്വീകാര്യമാകാത്ത സ്ഥിതി ഉണ്ടാക്കി. ഇതോടെയാണ്‌ പുത്തിഗെ മണ്ഡലം കോണ്‍ഗ്രസ്‌ സെക്രട്ടറി സലിം പുത്തിഗെ രംഗത്തെത്തിയത്‌.
ഡി സി സി പ്രസിഡന്റ്‌ ഹക്കീം കുന്നിലുമായി ചര്‍ച്ച നടത്തിയ ശേഷമാണ്‌ ബഹ്‌റൈന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ സഹായത്തോടെ മൂന്നുസെന്റ്‌ സ്ഥലം സീതാംഗോളി ടൗണിനു സമീപത്തു വാങ്ങിക്കാന്‍ തീരുമാനിച്ചത്‌. സ്ഥലം ആധാരമാക്കുന്നതിനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്‌. മൂന്നു സെന്റ്‌ സ്ഥലത്ത്‌ വീടു പണിതു കൊടുക്കുന്നതിനുള്ള നടപടിയും കോണ്‍ഗ്രസ്‌ ആരംഭിച്ചിട്ടുണ്ട്‌.പാന്‍ കട നടത്തിയാണ്‌ ഭര്‍ത്താവ്‌ ഓംപ്രകാശും ഭാര്യ ജയദേവിയും മക്കളെ പോറ്റിയിരുന്നത്‌. അസുഖത്തെ തുടര്‍ന്ന്‌ ഓംപ്രകാശ്‌ മരണപ്പെട്ടതോടെ വിദ്യാര്‍ത്ഥികളായ നാലു മക്കളുടെ വിദ്യാഭ്യാസവും സംരക്ഷണവും ജയദേവിയുടെ ചുമലിലാവുകയായിരുന്നു.

NO COMMENTS

LEAVE A REPLY