നവരാത്രിയുത്സവത്തിനു ഭക്തി നിര്‍ഭരമായ തുടക്കം

0
12


കാസര്‍കോട്‌: നവരാത്രി ഉത്സവം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നാടെങ്ങും ആരംഭിച്ചു. കൊറക്കോട്‌ ആര്യ കാത്യായനി ശ്രീ മഹാദേവി ക്ഷേത്രത്തില്‍ നടന്ന ചണ്ഡികാ ഹോമത്തില്‍ ഭക്തജനങ്ങള്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി പങ്കെടുത്തു. ഉച്ചക്ക്‌ മഹാപൂജ, രാത്രി പൂജ, ദര്‍ശനം എന്നിവയുണ്ടാകും. ചട്ടഞ്ചാല്‍ മഹിഷമര്‍ദ്ദിനി ക്ഷേത്രം, മല്ലം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം, ബാരമുക്കുന്നോത്ത്‌ കാവ്‌ ശ്രീ ഭഗവതി ക്ഷേത്രം, കുമ്പള നിത്യാനന്ദ സ്വാമി മഠം, പുലിക്കുന്നു ശ്രീ ജഗദംബാ ദേവി ക്ഷേത്രം തുടങ്ങി മുഴുവന്‍ ദേവീ ക്ഷേത്രങ്ങളും ദേവീ സങ്കീര്‍ത്തനങ്ങള്‍കൊണ്ട്‌ മുഖരിതമായിട്ടുണ്ട്‌. മിക്ക ക്ഷേത്രങ്ങളിലും ധാര്‍മ്മിക വൈദിക പരിപാടികള്‍ക്കു പുറമെ സംഗീത കച്ചേരികളും നൃത്ത പരിപാടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY