കുമ്പളയില്‍ ഉള്‍പ്പെടെ 50 കല്യാണങ്ങള്‍; യുവാവ്‌ അറസ്റ്റില്‍

0
22


കാസര്‍കോട്‌: കുമ്പളയിലടക്കം സംസ്ഥാനത്തെ അന്‍പതോളം യുവതികളെ കല്യാണം കഴിക്കുകയും ഒരാഴ്‌ചത്തെ ഒന്നിച്ചുള്ള താമസത്തിനു ശേഷം സ്വര്‍ണ്ണവും പണവുമായി മുങ്ങി നടക്കുന്നതു പതിവാക്കിയ യുവാവ്‌ അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശിയും വയനാട്‌, മാനന്തവാടി, കല്ലോടിയില്‍ താമസക്കാരനുമായ ബിജു ആന്റണി (38)യെയാണ്‌ എറണാകുളം പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. എറണാകുളം, വടുതല സ്വദേശിനി നല്‍കിയ പരാതിയിലാണ്‌ 50 വോളം യുവതികളെ വഴിയാധാരമാക്കിയ വിരുതന്‍ പിടിയിലായത്‌. ഫേസ്‌ബുക്കില്‍ താനുമായി സാമ്യതയുള്ള ആളുടെ ചിത്രമാണ്‌ പ്രൊഫൈലില്‍ ഉപയോഗിച്ചിരുന്നത്‌. പത്രത്തില്‍ പുനര്‍വിവാഹത്തിനുള്ള പരസ്യം നല്‍കിയാണ്‌ സ്‌ത്രീകളെ ആകര്‍ഷിച്ചിരുന്നത്‌. 2008ല്‍ ആണ്‌ ആദ്യത്തെ കല്യാണം. ഒരാഴ്‌ച്ച കഴിഞ്ഞ്‌ നവവധുവിന്റെ പണവും സ്വര്‍ണ്ണവുമായി മുങ്ങി. വധുവിന്റെ പേരിലെടുത്ത സിം ഉപയോഗിച്ചാണ്‌ പിന്നീട്‌ ഇരകളെ വലയിലാക്കിയത്‌. പത്തുവര്‍ഷത്തിനിടയില്‍ 20 മുതല്‍ 60 വയസുവരെയുള്ള ഒട്ടേറെ സ്‌ത്രീകളാണ്‌ ബിജു ആന്റണിയുടെ തട്ടിപ്പിനു ഇരയായത്‌. ഇതുവഴി കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ്‌ പ്രതി ഉപയോഗിച്ചതെന്നു പൊലീസ്‌ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY