ശബരിമല: കാസര്‍കോട്ടും ഉപ്പളയിലും പൊയ്‌നാച്ചിയിലും റോഡ്‌ ഉപരോധം

0
36


കാസര്‍കോട്‌: ശബരിമലയില്‍ പ്രായഭേദമന്യേ സ്‌ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനമെങ്ങും തുടരുന്ന പ്രക്ഷോഭങ്ങള്‍ കാസര്‍കോട്ടും ശക്തമാവുന്നു ജില്ലയിലെ മൂന്നിടങ്ങളില്‍ ഇന്നുച്ചയ്‌ക്കു നടന്ന ഒരു മണിക്കൂര്‍ നേരത്തെ ദേശീയപാത ഉപരോധത്തില്‍ സ്‌ത്രീകളടക്കം നൂറുകണക്കിനു പേര്‍ അണിനിരന്നു. കാസര്‍കോട്ടു അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന ഉപരോധം ഗുരുസ്വാമി കെ ബാലകൃഷ്‌ണന്‍ നായര്‍ പെര്‍ളടുക്കം ഉദ്‌ഘാടനം ചെയ്‌തു. ശരണനാമ മന്ത്രങ്ങളുരുവിട്ടുകൊണ്ടായിരുന്നു റോഡ്‌ ഉപരോധം.ഉപ്പളയിലെ റോഡുപരോധത്തില്‍ നൂറുകണക്കിനു പേര്‍ അണിനിരന്നു. പൊയ്‌നാച്ചിയില്‍ ശിവഗിരി മഠത്തിലെ സ്വാമി ബ്രഹ്മാനന്ദ ഉദ്‌ഘാടനം ചെയ്‌തു

NO COMMENTS

LEAVE A REPLY