കോണ്‍ക്രീറ്റ്‌ കഴിഞ്ഞുടനെ റോഡ്‌ തകര്‍ന്നു; നാട്ടുകാര്‍ തടിച്ചുകൂടിയതോടെ കരാറുകാരന്‍ പണി നിറുത്തി രക്ഷപ്പെട്ടു

0
24


ബദിയഡുക്ക: എം.എല്‍.എ ഫണ്ടുകൊണ്ടുണ്ടാക്കുന്ന കോണ്‍ക്രീറ്റ്‌ റോഡില്‍ കൃത്രിമമെന്നു നാട്ടുകാര്‍. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നു പണി തല്‍ക്കാലത്തേക്കു നിറുത്തിവച്ചു. ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍പെട്ട ബൈക്കുഞ്ച-ഉപ്ലേരി റോഡ്‌ നിര്‍മ്മാണമാണ്‌ നിറുത്തി വച്ചത്‌.വര്‍ഷങ്ങളായി തകര്‍ന്നു കുഴിയായി കിടക്കുന്ന റോഡിനു എം.എല്‍.എ ഫണ്ടില്‍ നിന്നും 716 മീറ്റര്‍ റോഡ്‌ കോണ്‍ക്രീറ്റ്‌ ചെയ്യാന്‍ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. കോണ്‍ക്രീറ്റ്‌ ചെയ്‌ത റോഡ്‌ അപ്പോള്‍ത്തന്നെ കരാറുകാരനൊപ്പം ഇളകിപ്പോയെന്ന്‌ നാട്ടുകാര്‍ പറയുന്നു. അപ്പോള്‍ തന്നെ നാട്ടുകാര്‍ പൊതുമരാമത്ത്‌ എഞ്ചിനീയറെ വിവരമറിയിച്ചു. പണി നിറുത്തിവയ്‌ക്കാന്‍ എഞ്ചിനീയര്‍ നിര്‍ദ്ദേശിച്ചതോടെ കരാറുകാരന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണി തുടര്‍ന്നതോടെ നാട്ടുകാര്‍ തടിച്ചു കൂടുകയും അതിനെ തുടര്‍ന്നു പണി നിറുത്തുവച്ചു കരാറുകാരന്‍ സ്ഥലം വിടുകയുമായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. ഇതു സംബന്ധിച്ചു നാട്ടുകാര്‍ എം.എല്‍.എ, ജില്ലാ കളക്‌ടര്‍, വിജിലന്‍സ്‌ എന്നിവര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY