ബദിയഡുക്ക ബസ്‌സ്റ്റാന്റ്‌ കെട്ടിടം പൊളിക്കാന്‍ ടെണ്ടര്‍ കഴിഞ്ഞു;പ്രശ്‌നമായി ബസ്‌ കാത്തിരിപ്പു കേന്ദ്രം

0
17


ബദിയഡുക്ക: തകര്‍ന്നു വീഴാറായ ബദിയഡുക്ക ബസ്‌സ്റ്റാന്റ്‌ കെട്ടിടം പൊളിക്കുന്നതിനുള്ള ടെണ്ടര്‍ കഴിഞ്ഞതോടെ ബസ്‌സ്റ്റാന്റില്‍ സദാസമയവും ബസ്‌ കാത്തെത്തുന്ന നൂറുകണക്കിനാളുകള്‍ എവിടെ നില്‍ക്കുമെന്ന പ്രശ്‌നം ബാക്കിയാവുന്നു.പൊളിച്ചുമാറ്റുന്ന കെട്ടിടത്തിനടുത്തു പരമാവധി അമ്പതോളം പേര്‍ക്കു നില്‍ക്കുന്നതിനു സൗകര്യമുണ്ടെങ്കിലും ബാക്കിവരുന്നവര്‍ എവിടെ വിശ്രമിക്കുമെന്നത്‌ പ്രശ്‌നമായേക്കും. മാത്രമല്ല, നിലവിലുള്ള ബസ്‌സ്റ്റാന്റ്‌ പൊളിച്ചുമാറ്റുന്നെങ്കിലും പകരം കെട്ടിടം പണിയാന്‍ നടപടിയൊന്നുമായിട്ടില്ലെന്നു അധികൃതര്‍ സൂചിപ്പിച്ചു.കര്‍ണ്ണാടകയിലെ പുത്തൂര്‍, കാസര്‍കോട്‌, മുള്ളേരിയ, കുമ്പള, ഏത്തടുക്ക തുടങ്ങി വ്യത്യസ്‌തങ്ങളായ വിവിധ സ്ഥലങ്ങളിലേക്കുള്ള നൂറുകണക്കിനു യാത്രക്കാര്‍ സദാ സമയം ഇവിടെ ബസ്‌ കാത്തുനില്‍ക്കാറുണ്ട്‌.രാവിലെയും വൈകിട്ടും നൂറുകണക്കിനു വിദ്യാര്‍ത്ഥികളും ബസ്‌സ്റ്റാന്റില്‍ എത്തുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY