കേന്ദ്രസര്‍ക്കാരിനു താക്കീതായി സി പി ഐ കാസര്‍കോട്‌ മണ്ഡലം കാല്‍നട ജാഥ സമാപിച്ചു

0
15


മുന്നാട്‌: മോഡി സര്‍ക്കാരിന്റെ അഴിമതിഭരണവും ജനദ്രോഹ നടപടികളും ജനങ്ങള്‍ക്ക്‌ മുന്നില്‍ വിശദീകരിച്ച്‌ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി സി പി ഐ കാസര്‍കോട്‌ മണ്ഡലം കാല്‍നട ജാഥ മുന്നാട്ട്‌ സമാപിച്ചു. മോഡിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള സി പി ഐ ദേശീയ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ജാഥയുടെ സമാപന സമ്മേളനം സി പി ഐ ദേശീയ കൗണ്‍സിലംഗം രാജാജി മാത്യുതോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗത സംഘം ചെയര്‍മാന്‍ മാധവന്‍ ആധ്യക്ഷം വഹിച്ചു. കെ.വി.കൃഷ്‌ണന്‍, ടി കൃഷ്‌ണന്‍, വി.രാജന്‍, പി.ഗോപാലന്‍, കെ കുഞ്ഞിരാമന്‍, ബാലകൃഷ്‌ണന്‍ സംസാരിച്ചു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം കെ വി കൃഷ്‌ണന്‍ ലീഡറും മണ്ഡലം അസി. സെക്രട്ടറി ബിജു ഉണ്ണിത്താന്‍ ഉപലീഡറും മണ്ഡലം സെക്രട്ടറി കെ കുഞ്ഞിരാമന്‍ ഡയറക്ടറുമായ ജാഥ 6ന്‌ പടുപ്പില്‍ സി പി ഐ ദേശീയ കൗണ്‍സിലംഗവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. തുടര്‍ന്ന്‌ കുറ്റിക്കോല്‍, ബേത്തൂര്‍പാറ, എരിഞ്ഞിപ്പുഴ, ഇരിയണ്ണി, ബോവിക്കാനം, കാസര്‍കോട്‌ ടൗണ്‍, നായന്മാര്‍മൂല, പെരുമ്പള, പരവനടുക്കം, കോളിയടുക്കം, ചട്ടഞ്ചാല്‍, പൊയിനാച്ചി, പെര്‍ളടുക്കം, മരുതടുക്കം, കുണ്ടംകുഴി, ബീബുംങ്കാല്‍, കാഞ്ഞിരത്തുങ്കാല്‍ എന്നീ സ്വീകരണ കേന്ദ്രങ്ങളിലൂടെ നാല്‌ ദിവസമായി പര്യടനം നടത്തിയാണ്‌ ഇന്നലെ വൈകുന്നേരം മുന്നാട്ട്‌ സമാപിച്ചത്‌. സ്വീകരണ പൊതുയോഗങ്ങളില്‍ സ്‌ത്രീകളുള്‍പ്പെടെ വന്‍ ജനാവലി പങ്കെടുത്തു.

NO COMMENTS

LEAVE A REPLY