പുലിയുടെ അലര്‍ച്ചയെന്ന്‌ യുവാവ്‌; നാട്‌ ഭീതിയില്‍

0
21


മാന്യ: പുലിയുടെ അലര്‍ച്ച കേട്ടുവെന്ന യുവാവിന്റെ വെളിപ്പെടുത്തല്‍ ഒരു നാടിന്റെയും പൊലീസിന്റെയും ഉറക്കം കെടുത്തി. നാട്ടുകാരും പൊലീസും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും പുലിയേയോ, കാല്‍പ്പാടുകളോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി മാന്യ, ശക്തി നഗറിലാണ്‌ സംഭവം. ഓട്ടോ ഡ്രൈവറായ സുനില്‍ കുമാര്‍ (42) ആണ്‌ രാത്രി 11 മണിക്ക്‌ പമ്പിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്യാന്‍ പോയപ്പോഴാണ്‌ പുലിയുടെ അലര്‍ച്ച കേട്ടതെന്നു നാട്ടുകാരെ അറിയിച്ചത്‌. വിവരമറിഞ്ഞ്‌ നിരവധി നാട്ടുകാരും പിന്നീട്‌ പൊലീസും സ്ഥലത്തെത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY