പുന പരിശോധനാ ഹര്‍ജി ഉടന്‍ പരിഗണിക്കില്ല: സുപ്രീംകോടതി

0
23


തിരു: ശബരിമലയില്‍ സ്‌ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടു നടത്തിയ വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.
ഹര്‍ജി ഉടന്‍ പരിഹരിക്കണമെന്ന ഹര്‍ജിഭാഗം അഭിഭാഷകന്റെ ആവശ്യം ചീഫ്‌ ജസ്റ്റിസ്‌ തള്ളി. പൂജാ അവധി ആരംഭിക്കുന്നതിനു മുമ്പ്‌ ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. പൂജാ അവധിക്കു ശേഷവും കോടതി തുറക്കുമല്ലോയെന്നും ചീഫ്‌ ജസ്റ്റിസ്‌ അഭിപ്രായപ്പെട്ടു.പുനഃപരിശോധനാ ഹര്‍ജി ചട്ടപ്രകാരം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. എന്‍ എസ്‌ എസ്‌, ദേശീയ അയ്യപ്പ ഭക്ത കൂട്ടായ്‌മ, പീപ്പിള്‍സ്‌ ഫോര്‍ ധര്‍മ്മ,ചേതന കോണ്‍ഷ്യസ്‌നസ്‌ ഓഫ്‌ ഹ്യൂമണ്‍, പന്തള രാജ കൊട്ടാരം എന്നിവരാണ്‌ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്‌. ഭരണഘടനയുടെ 14-ാം അനുച്ഛേദ പ്രകാരം ആചാരങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകുമെന്നാണ്‌ പുനഃപരിശോധനാ ഹര്‍ജിയിലെ പ്രധാന വാദം.

NO COMMENTS

LEAVE A REPLY