പിണറായിക്ക്‌ പിന്തുണ; ഹിന്ദു സംഘടനകളെ ചര്‍ച്ചയ്‌ക്കു വിളിക്കണം: വെള്ളാപ്പള്ളി

0
22
(SNDP) Yogam general secretary Vellappally Natesan during an exclusive interview with TOI at his residence . photo by: Jipson Sikhera


ആലപ്പുഴ: ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ എസ്‌ എന്‍ ഡി പി സര്‍ക്കാരിനൊപ്പമാണെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ഇന്നു രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ യോഗത്തിന്റെ നിലപാട്‌ വ്യക്തമാക്കിയത്‌.തന്ത്രിയും തന്ത്രി കുടുംബവും മാത്രം അടങ്ങുന്നതല്ല ഹിന്ദു സമൂഹം. കോടതി വിധിക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ എസ്‌ എന്‍ ഡി പി പിന്തുണയ്‌ക്കില്ല. ബി ജെ പി ലക്ഷ്യം വോട്ടു ബാങ്കുമാത്രമാണ്‌. ഇതു തിരിച്ചറിഞ്ഞ്‌ സര്‍ക്കാര്‍ ഹിന്ദുസംഘടനകളെ ചര്‍ച്ചയ്‌ക്കു വിളിക്കണം. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം തിരിച്ചറിയണം. കോടതി വിധിക്കെതിരെ തെരുവിലിറങ്ങുന്നതു ശരിയല്ല.- വെള്ളാപ്പള്ളി പറഞ്ഞു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ തല്‍സ്ഥാനം രാജിവെയ്‌ക്കണം. രണ്ടു തോണികളില്‍ കാലുവയ്‌ക്കുന്നതു ശരിയല്ല- വെള്ളാപ്പള്ളി പറഞ്ഞു.

NO COMMENTS

LEAVE A REPLY