സ്‌കൂളിന്റെ മതിലിടിച്ച്‌ സ്വകാര്യവ്യക്തികള്‍ റോഡ്‌ വെട്ടി;അധികൃതര്‍ക്കു മൗനം

0
24


മീഞ്ച:മൂഡംബയല്‍ ഗവ. സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ത്തു റോഡ്‌ നിര്‍മ്മിച്ചതായി പരാതി. ഇന്നലെ പെയ്‌ത മഴയില്‍ പുതുതായുണ്ടായ റോഡ്‌ സ്‌കൂള്‍ കിണറ്റില്‍ ഒലിച്ചിറങ്ങിയതിനെ തുടര്‍ന്നു സ്‌കൂള്‍ കുട്ടികള്‍ക്കു വെള്ളം കുടി മുട്ടിയതായി പി ടി എ ഭാരവാഹികള്‍ പറഞ്ഞു.
15 ദിവസം മുമ്പാണ്‌ സ്‌കൂളിനടുത്തു താമസിക്കുന്ന മൂന്നു വീട്ടുകാര്‍ ജെ സി ബി കൊണ്ടു വന്നു സ്‌കൂളിന്റെ മതിലിടിച്ചു റോഡാക്കിയത്‌. ഈ സ്ഥലത്തു സര്‍ക്കാര്‍ സ്ഥലത്തു നിന്നു മണ്ണെടുത്ത്‌ നിരത്തുകയായിരുന്നു. ഇതിനെതിരെ സ്‌കൂള്‍ അധികൃതര്‍ മന്ത്രിക്കും ജില്ലാ പഞ്ചായത്ത്‌ ഡി സി ഇ , എ ഇഒ ,മീഞ്ച പഞ്ചായത്ത്‌ എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും അവരാരും ഇക്കാര്യത്തില്‍ ഇടപെട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY