ടിക്കറ്റിനു ക്യൂ നിന്ന ആളെ നായ കടിച്ചു

0
21


കാഞ്ഞങ്ങാട്‌: റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റിനു ക്യൂ നില്‍ക്കുകയായിരുന്ന അധ്യാപകനെ തെരുവുനായ ആക്രമിച്ചു. ചെറുപനത്തടിയിലെ സ്വകാര്യ കോളേജില്‍ അധ്യാപകനായ വെള്ളരിക്കുണ്ട്‌, വള്ളിക്കടവിലെ മാടപ്പള്ളി ജോര്‍ജ്ജ്‌ക്കുട്ടി(54)ക്കാണ്‌ കടിയേറ്റത്‌. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ്‌ സംഭവം. തിരുവനന്തപുരത്തേയ്‌ക്കു പോകാനായി ടിക്കറ്റിനു ക്യൂ നില്‍ക്കുന്നതിനിടയില്‍ നായ അക്രമിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY