നാടിന്റെ ഒരുമ തകര്‍ക്കാന്‍ ശ്രമം: മുഖ്യമന്ത്രി

0
26


തിരു: നാടിന്റെ ഒരുമ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ഇന്നുച്ചയ്‌ക്ക്‌ നടത്തിയ പത്ര സമ്മേളനത്തിലാണ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌. കേരളത്തിന്റേത്‌ മതേതര മനസാണ്‌. ഇത്‌ എത്രയോ തവണ കണ്ടതാണ്‌. പ്രളയ കാലത്ത്‌ നാം ഈ ഒരുമ അനുഭവിച്ചവരാണ്‌. കേരളം മുന്നേറിയത്‌ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലിലൂടെയാണ്‌. മന്നത്ത്‌ പത്മനാഭന്‍ അടക്കമുള്ളവര്‍ നടത്തിയ ഇടപെടലുകള്‍ വളരെ വലുതാണ്‌. സവര്‍ണ്ണ മേധാവിത്തവും ജന്മിത്തവും ഇല്ലാതാക്കിയത്‌ നവോത്ഥാന പ്രസ്ഥാനങ്ങളും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുമാണ്‌ സുപ്രീംകോടതി വിധിക്ക്‌ കാരണം സംസ്ഥാന സര്‍ക്കാരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയില്‍ സ്‌ത്രീ പ്രവേശത്തിനു അനുമതി നല്‍കികൊണ്ട്‌ സുപ്രീംകോടതി നടത്തിയ വിധിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയത്‌.
അതേസമയം കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ റിവ്യു ഹര്‍ജി നല്‍കാന്‍ എന്‍ എസ്‌ എസ്‌, ദേശീയ അയ്യപ്പ ഭക്ത വനിതാ കൂട്ടായ്‌മ, പന്തളം രാജകൊട്ടാരം ശബരിമല ആചാര സംരക്ഷണ സമിതി തുടങ്ങിയവര്‍ തീരുമാനിച്ചു. ശബരിമല വിഷയത്തില്‍ യു ഡി എഫും കോണ്‍ഗ്രസും വിശ്വാസികള്‍ക്കൊപ്പമാണെന്നും വിഷയം പ്രശ്‌നമാക്കിയത്‌ ഇടതു സര്‍ക്കാറാണെന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.

NO COMMENTS

LEAVE A REPLY