കാമുകിയെ സ്വന്തമാക്കാന്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്‌; കാസര്‍കോട്ടെ അറബിക്‌ കോളേജ്‌ വിദ്യാര്‍ത്ഥി അറസ്റ്റില്‍

0
22


കാസര്‍കോട്‌: കാമുകിയെ സ്വന്തമാക്കുന്നതിനായി ഭര്‍ത്താവിനെ കാമുകന്‍ തലക്കടിച്ചുകൊന്ന സംഭവത്തില്‍ കാമുകനെ സഹായിച്ച കാസര്‍കോട്ടെ അറബിക്‌ കോളേജ്‌ വിദ്യാര്‍ത്ഥി അറസ്റ്റില്‍. താനൂര്‍, ഓമച്ചപ്പുഴ റോഡിലെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സവാദി (40)നെ തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയതിന്‌ അയല്‍വാസിയും കാസര്‍കോട്ടെ അറബിക്‌ കോളേജ്‌ വിദ്യാര്‍ത്ഥിയുമായ സുഫിയാന്‍ (24) ആണ്‌ താനൂര്‍ പൊലീസിന്റെ പിടിയിലായത്‌. കൊല്ലപ്പെട്ട സവാദിന്റെ ഭാര്യ സൗജത്തി (31)നെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കൊലപാതകത്തിന്‌ ശേഷം മംഗ്‌ളൂരു വഴി ദുബൈയിലേക്ക്‌ കടന്ന സൗജത്തിന്റെ കാമുകന്‍ ബഷീറി (40)നെ കണ്ടെത്താന്‍ പൊലീസ്‌ ഇന്റര്‍പോളിന്റെ സഹായം തേടി.
കഴിഞ്ഞ ദിവസമാണ്‌ കേസിനാസ്‌പദമായ സംഭവം. മത്സ്യത്തൊഴിലാളിയായ സവാദിന്റെ ഭാര്യയായ സൗജത്തും ഗള്‍ഫുകാരനായ ബഷീറും പ്രണയത്തിലായിരുന്നു. ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ച ഇരുവരും സവാദിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇതിനിടെ രണ്ട്‌ ദിവസത്തേയ്‌ക്ക്‌ ബഷീര്‍ നാട്ടിലെത്തി. ബഷീറിനെ വിമാനത്താവളത്തില്‍ നിന്നു നാട്ടിലെത്തിച്ചതും രക്ഷപ്പെടാന്‍ സഹായിച്ചതും വിദ്യാര്‍ത്ഥിയായ സുഫിയാന്‍ ആണെന്നു പൊലീസ്‌ പറഞ്ഞു.സംഭവ ദിവസം രാത്രി വീട്ടില്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ സവാദും ഇളയ മകള്‍ ഷജിലയും വരാന്തയിലാണ്‌ കിടന്നിരുന്നത്‌. ഈ വിവരം സൗജത്ത്‌ മൊ ബൈല്‍ ഫോണിലൂടെ കാമുകനെ അറിയിച്ചു. രാത്രി 12.30 മണിയോടെ സ്ഥലത്തെത്തിയ പ്രതി മരവടികൊണ്ട്‌ സവാദിന്റെ തലക്കടിച്ചു. ശബ്‌ദംകേട്ട്‌ ഉണര്‍ന്ന്‌ നിലവിളിച്ച മകളെ സൗജത്ത്‌ മുറിയിലാക്കി വാതില്‍ പൂട്ടുകയും ചെയ്‌തു. തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിന്‌ ജീവനുണ്ടെന്ന്‌ കണ്ട്‌ കത്തിയെടുത്ത്‌ കഴുത്തറുക്കുകയും കാമുകന്‌ രക്ഷപ്പെടാനുള്ള സഹായവും ചെയ്‌തു കൊടുത്തു. അതിനുശേഷം സംഭവം അയല്‍വാസികളെ അറിയിച്ചു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും സൗജത്തിനെ കൊലപാതകത്തിന്‌ സഹായിച്ച വിദ്യാര്‍ത്ഥിയെയും അറസ്റ്റ്‌ ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY