പയ്യന്നൂരില്‍ പുതിയ ഗാന്ധി പ്രതിമയൊരുങ്ങി

0
49


പയ്യന്നൂര്‍: പയ്യന്നൂര്‍ ഗാന്ധി മൈതാനിയില്‍ സ്ഥാപിക്കുന്നതിനായി പുതിയ ഗാന്ധി പ്രതിമ ഒരുങ്ങി. നിലവിലുള്ള പ്രതിമയ്‌ക്കു ഗാന്ധിജിയുടെ മുഖവുമായി യാതൊരു തരത്തിലുമുള്ള സാദൃശ്യവുമില്ലെന്നു വ്യാപകമായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ നഗരസഭ പുതിയ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്‌. ശില്‍പി ഉണ്ണി കാനായിയാണ്‌ ഫൈബറില്‍ പുതിയ പ്രതിമ തീര്‍ത്തത്‌. ഗാന്ധിജി പയ്യന്നൂരില്‍ വന്ന സമയത്ത്‌ അദ്ദേഹത്തെ നേരില്‍ കണ്ട സ്വാതന്ത്ര്യസമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാളില്‍ നിന്നു വിവരങ്ങള്‍ ആരാഞ്ഞശേഷമാണ്‌ ഉണ്ണി കാനായി പ്രതിമയുടെ നിര്‍മ്മാണം തുടങ്ങിയത്‌. പ്ലാസ്റ്റര്‍ ഓഫ്‌ പാരീസില്‍ പ്രതിമയുടെ മൗള്‍ഡ്‌ ഉണ്ടാക്കിയശേഷം സൂക്ഷ്‌മ പരിശോധന നടത്തിയശേഷമാണ്‌ ഫൈബറിലേയ്‌ക്ക്‌ മാറ്റിയത്‌. ഗാന്ധിജി പയ്യന്നൂരില്‍ വന്ന ദിവസവും പ്രസംഗിച്ച സമയവും പ്രതിമയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പ്രതിമ ഗാന്ധി ജയന്തി ദിനത്തില്‍ അനാച്ഛാദനം ചെയ്യും.

NO COMMENTS

LEAVE A REPLY