മലങ്കര പാലത്തിനടിയില്‍ മണലൂറ്റ്‌ വ്യാപകം

0
23

മുണ്ട്യത്തടുക്ക: മലങ്കര പാലത്തിനടിയില്‍ മണലൂറ്റല്‍ വ്യാപകമായതായി നാട്ടുകാര്‍ ആരോപിച്ചു. കുറേ മാസങ്ങളായി മണല്‍ ഊറ്റല്‍ സംഘം ഇവിടെ സജീവമാണെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ മണലൂറ്റിന്‌ വിദ്യാര്‍ത്ഥികളെയും ഉപയോഗിക്കുന്നതായി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. പ്രവൃത്തി ദിവസങ്ങളില്‍ കൂലിക്കാരെക്കൊണ്ടാണ്‌ മണല്‍ ഊറ്റുന്നതെന്നു കൂട്ടിച്ചേര്‍ത്തു.
പകല്‍ സമയത്ത്‌ തോണികളില്‍ ശേഖരിക്കുന്ന പൂഴി കരയില്‍ത്തട്ടുകയും അതു പിന്നീടു ചാക്കുകളില്‍ നിറച്ച്‌ രാത്രി സമയത്തു ജീപ്പില്‍ കടത്തുകയുമാണെന്നു പരാതിയില്‍ പറഞ്ഞു. ഇതിനു പ്രത്യേക സംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.
പൊലീസിന്‌ എളുപ്പത്തില്‍ എത്താന്‍ കഴിയാത്ത സ്ഥലമാണിത്‌. എങ്കിലും ഇവിടേക്ക്‌ തിരിക്കുന്നതിനു മുമ്പ്‌ അക്കാര്യം പുഴി മാഫിയ അറിയുന്നുണ്ടെന്നും മണലൂറ്റു സംഘം മാറി നില്‍ക്കാറുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY