യുവാവ്‌ കുളത്തില്‍ മുങ്ങി മരിച്ചു; മൃതദേഹം പരിയാരത്തേക്ക്‌ കൊണ്ടുപോയി

0
14


കാഞ്ഞങ്ങാട്‌: ഒടയഞ്ചാല്‍, നായ്‌ക്കയം, വെള്ളമുണ്ടയിലെ പരേതനായ വാസുദേവന്റെ മകന്‍ ഉണ്ണികൃഷ്‌ണന്‍ (22) കുളത്തില്‍ മുങ്ങി മരിച്ചു. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയിലായിരുന്നു അപകടം. ലീലയാണ്‌ മാതാവ്‌. ശ്യാമ ഏക സഹോദരി.മരണത്തില്‍ ബന്ധുക്കള്‍ അസ്വാഭാവികത പ്രകടിപ്പിച്ചതിനാല്‍ വിദഗ്‌ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. അമ്പലത്തറ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY