ഐ എസ്‌ ആര്‍ ഒ ചാരക്കേസ്‌ കെട്ടിച്ചമച്ചത്‌: സുപ്രീംകോടതി

0
4


ന്യൂദെല്‍ഹി: ഐ എസ്‌ ആര്‍ ഒ ചാരക്കേസില്‍ മുന്‍ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റു ചെയ്‌തു പീഡിപ്പിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നു 50 ലക്ഷം രൂപ ഈടാക്കി നഷ്‌ടപരിഹാരം നല്‍കണമെന്നും സുപ്രീംകോടതി വിധി. ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ചിന്റേതാണ്‌ വിധി. കേസ്‌ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന നമ്പിനാരായണന്റെ ആവശ്യത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ്‌ ഡി കെ ജയില്‍ അധ്യക്ഷനായുള്ള ജുഡീഷ്യല്‍ സമിതി അന്വേഷണം നടത്താനും സുപ്രീംകോടതി വിധി പ്രസ്‌താവനയില്‍ പറഞ്ഞു. സമിതിയില്‍ കേന്ദ്ര-സംസ്ഥാന പ്രതിനിധികള്‍ ഉണ്ടാകും. സമിതിയുടെ പ്രവര്‍ത്തനത്തിനുള്ള പണം കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും വിധി വിശദമായി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY