തളങ്കരയില്‍ റോഡില്‍ കൂട്ടം കൂടി നിന്നവരെ ലാത്തിവീശിയോടിച്ചു

0
16


കാസര്‍കോട്‌: പൊലീസിന്റെ നിര്‍ദ്ദേശം ലംഘിച്ച്‌ റോഡില്‍ കൂടി നിന്ന യുവാക്കളെ ലാത്തിവീശി ഓടിച്ചു. ലാത്തിയുടെ അടിയേറ്റും ഓടുന്നതിനിടയില്‍ വീണും പലര്‍ക്കും പരിക്കേറ്റുവെങ്കിലും ആരും പരാതി നല്‍കിയിട്ടില്ല. ചികിത്സ തേടിയതുമില്ല. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ്‌ സംഭവം. രാത്രികാലങ്ങളില്‍ റോഡില്‍ അനാവശ്യമായി കൂട്ടം കൂടി നിന്ന്‌ വാഹനയാത്രക്കാരെ ശല്യം ചെയ്യുന്നതായി പരാതി ഉണ്ടായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. പലതവണ താക്കീത്‌ ചെയ്‌തിട്ടും കൂട്ടംകൂടി നില്‍ക്കല്‍ പതിവാക്കിയതോടെയാണ്‌ ഇന്നലെ രാത്രി ലാത്തിവീശി ഓടിച്ചതെന്ന്‌ പൊലീസ്‌ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY