നീതി കിട്ടാതെ പോയത്‌ കരുണാകരനു മാത്രം: മുരളീധരന്‍

0
7


തിരു: ഐ എസ്‌ ആര്‍ ഒ ചാരക്കേസില്‍ നീതി കിട്ടാതെ പോയത്‌ തന്റെ അച്ഛനായ കെ കരുണാകരനു മാത്രമാണെന്നു കെ മുരളീധരന്‍ പ്രതികരിച്ചു.
ചാരക്കേസിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്‌. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കേസിനു പിന്നിലെ രാഷ്‌ട്രീയ ഗൂഢാലോചന പുറത്തു വരുമെന്നാണ്‌ പ്രതീക്ഷ-കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിധി പകര്‍പ്പ്‌ ലഭിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കോടതി വിധിയെ കുറിച്ച്‌ മറ്റു കോണ്‍ഗ്രസ്‌ നേതാക്കളാരും തന്നെ പ്രതികരിച്ചില്ല.

NO COMMENTS

LEAVE A REPLY