കളിച്ചത്‌ അഞ്ചു നേതാക്കള്‍: പത്മജ

0
6

തിരു: ചാരക്കേസ്‌ കെട്ടിച്ചമച്ചതിനു പിന്നില്‍ അഞ്ചു നേതാക്കളാണെന്നു കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ്‌ നേതാവുമായ പത്മജ വേണുഗോപാല്‍ പറഞ്ഞു. ഈ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ പറയുമെന്നും അത്‌ എന്റെ പിതാവിനു നീതി ലഭിക്കാന്‍ വേണ്ടിയായിരിക്കുമെന്നും പത്മജ പറഞ്ഞു. മൂന്നു ഉദ്യോഗസ്ഥരില്‍ അന്വേഷണം നില്‍ക്കില്ല. പലരിലേക്കും അന്വേഷണം നീളും. ഇപ്പോഴും സജീവമായി രാഷ്‌ട്രീയ രംഗത്തുള്ള അഞ്ചു നേതാക്കളെ കുറിച്ച്‌ ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല- പത്മജ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY