കേരളത്തിന്റെ പുന:സൃഷ്ടിക്ക്‌ ആവശ്യമായ തുക വളരെ വലുത്‌: മന്ത്രി ഇ.ചന്ദ്രശേഖരന്‍

0
3


കാസര്‍കോട്‌: പ്രളയം ദുരന്തംവിതച്ച കേരളത്തിന്റെ പുന:സൃഷ്ടിക്ക്‌ വളരെ വലിയ പണം ആവശ്യമാണെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
വെള്ളരിക്കുണ്ട്‌ താലൂക്കിലെ ധനസമാഹരണ യജ്ഞം പരപ്പ ബ്ലോക്ക്‌ പഞ്ചായത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ കണക്കാക്കിയതനുസരിച്ച്‌ 40,000 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്‌. ദുരിതബാധിതര്‍ക്കു ചെറിയ ആശ്വാസധനസഹായം നല്‍കണമെങ്കില്‍തന്നെ ആയിരക്കണക്കിനു കോടി രൂപ വേണം. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിക്കുന്നുണ്ട്‌. എന്നാല്‍ ഇതുവരെ ലഭിച്ച സഹായങ്ങള്‍ നാടിന്റെ പുനഃസൃഷ്ടിക്ക്‌ പര്യാപ്‌തമല്ല. സംഭാവന നല്‍കാന്‍ സന്മനസ്സുള്ളവര്‍ ജില്ലാ കളക്ടറെ ഏല്‍പ്പിച്ചാല്‍ മതിയെന്നും എപ്പോള്‍ വേണമെങ്കിലും പണം നല്‍കാമെന്നും എത്ര ചെറിയ തുകയായാലും നല്‍കാന്‍ ആരും മടിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.ഗോപാലകൃഷ്‌ണ ഭട്ട്‌, ഐ എ എസ്‌, ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത്‌ ബാബു, ആര്‍ഡിഒ: സി.ബിജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.രവികുമാര്‍, പി.എം രാമചന്ദ്രന്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിധ ബാങ്ക്‌ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY